Oru cbi diarykkuripp(ഒരു സിബിഐ ഡയറിക്കുറിപ്പ്)

ഞാൻ ഒരുപാട് കണ്ടിട്ടുള്ളതും എന്നെയൊരു വലിയ ഡിറ്റക്റ്റീവ് ആകാൻ പ്രേരിപ്പിച്ചതും (ആയിട്ടില്ല എന്നാലും) ആയ സിനിമ ആണ് ഒരു സിബിഐ ഡയറിക്കുറിപ്പ്. മമ്മൂട്ടിയുടെ അടിപൊളി കഥാപാത്രം.
അതിലെ ഡമ്മി ഉപയോഗിച്ചുള്ള കൊലപാതകമാണോ അതോ ആത്മഹത്യയാണോ എന്നുള്ള കണ്ടെത്തൽ വളരെ രസകരവും നാടകീയാവും ആയിരുന്നു എന്ന് നമുക്കറിയാം.
എന്നാൽ നമ്മിൽ ചിലരെങ്കിലും ഇതിനു ഡമ്മിയിട്ടൊക്കെ നോക്കണോ വെറുതെ ഒരു പേപ്പറും പേനയും ഉപയോഗിച്ചാൽ പോരേ എന്ന് വിചാരിച്ചിട്ടുണ്ടാകും. ഒരു പരീക്ഷണത്തിൽ നിന്ന് ലഭിക്കുന്ന എല്ലാ അറിവും ലഭിക്കില്ലെങ്കിലും കൊറച്ചൊക്കെ കാര്യങ്ങൾ ഒരു പേപ്പർ പേന കണക്കിലൂടെ കണ്ടുപിക്കാൻ കഴിയും . പണ്ടുകാലത് ഗൂഗിൾ ഇല്ലാത്തതുകൊണ്ട് കൊറച്ചു ബുദ്ധിമുട്ടുണ്ടാകും എന്നാലും ചിലതൊക്കെ കണക്കാക്കാൻ പറ്റും.
ഇതിനാദ്യം വേണ്ടത് ഒരു സ്ത്രീക്ക് എത്ര വേഗതയിൽ മുന്നോട്ടു ചാടാൻ കഴിയും എന്ന് നോക്കുകയാണ്. ഒരു ആവറേജ് സ്ത്രീ (ലിസിയുടെ കഥാപാത്രം) ഏകദേശം 0.3 മീറ്റർ ചാടാൻ സാധിക്കും മാക്സിമം. ലിസിയുടെ ഭാരം ഏകദേശം 60 കെജി ആയിരിക്കും. അപ്പൊ മാക്സിമം പൊട്ടൻഷ്യൽ എനർജി 60 *0.3 *9 .8 = 178 ആണ് . ഇത് മുഴുവൻ കിനെറ്റിക് എനർജി ആക്കിയാൽ, വെലോസിറ്റി (178*2/60)^0.5 = 2.4m/s കിട്ടും.

ഇനിയാണ് രസം 3.1m/s ഇൽ മുൻപോട്ടു ചാടിയാൽ എത്ര ദൂരം പോകും എന്ന് നോക്കിയാൽ മാത്രം മതി.

lisi

അങ്ങനെ നമ്മുടെ കാല്കുലേഷൻ അനുസരിച് ബോഡി 2.4 മീറ്ററിൽ കൂടുതൽ ദൂരം പോവില്ല. ബോഡി കണ്ടത് 3.6 (12 feet) മീറ്റർ ദൂരത്തു, അപ്പൊ വേറെന്തോ സംഭവിച്ചിട്ടുണ്ട് . ആത്മഹത്യ അല്ല.

എന്താ അല്ലെ.

Thanks to my brother in law (who hadn't fully agreed to the analysis) and my sister for their critical inputs.

Posts

subscribe via RSS